കുട്ടിക്കാനം: മരിയന്‍ കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലിഗോ-2026 ഫെസ്റ്റ് സമാപിച്ചു.
പിജി വിഭാഗത്തില്‍ കളമശേരി കുസാറ്റും യുജി വിഭാഗത്തില്‍ പിറവം ചിന്മയ വിശ്വവിദ്യാപീഠവും ഓവറോള്‍ ചാമ്പ്യന്മാരായി. കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫാ.ഡോ. ജോസ് ചിറ്റടിയില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. സിബിച്ചന് ജോസഫ്, എംസിഎസ്സി ചെയര്മാന് റിച്ചാര്‍ഡ് ജോസഫ്, മിസ്റ്റ ചെയര്മാന് ബെനെറ്റ് തോമസ് ബോബി, ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്.എസ്. ഷാന്‍, കലിഗോ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്. നവനീത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് യുജി, പിജി വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം നടന്നു. ഫാക്കല്‍റ്റി കോ-ഓര്ഡിറേറ്റര് അസിസ്റ്റന്റ് പ്രഫ. വി.കെ. സനല്‍ കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.